Web Desk

തിരുവനന്തപുരം

February 04, 2021, 7:31 pm

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥകള്‍ക്ക് ഒരുക്കമായി

Janayugom Online

‘നവകേരള സൃഷ്ടിക്കായി, വീണ്ടും എൽഡിഎഫ്’ എന്ന മുദ്രാവാക്യമുയർത്തി രണ്ട് മേഖലകളിലായുള്ള വികസന മുന്നേറ്റ ജാഥകള്‍ കാസര്‍കോടുനിന്നും എറണാകുളത്തുനിന്നും പര്യടനം തുടങ്ങും. കാസർകോട് നിന്നും ആരംഭിച്ചു എ വിജയരാഘവൻ നേതൃത്വം നൽകുന്ന ജാഥ 13ന് വൈകിട്ട് നാലിന് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം നേതൃത്വം നൽകുന്ന ജാഥ എറണകുളത്ത് 14ന് വൈകിട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉദ്ഘാടനം ചെയ്യും.

രണ്ട് ജാഥകളും യഥാക്രമം തൃശ്ശൂരും, തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രചരണജാഥകൾക്കുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.

പാചകവാതകം, പെട്രോൾ വിലക്കയറ്റം; എൽഡിഎഫ് നേതൃത്വത്തിൽ  പ്രതിഷേധ സംഗമം 

പാചകവാതകം, പെട്രോൾ വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ  പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കേരള ജനത മുന്നോട്ടുവരണമെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വർധിപ്പിച്ചും കേന്ദ്ര സർക്കാർ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകൽക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. പെട്രോൾ, ഡീസൽ വിലയിൽ കേന്ദ്ര ബജറ്റിൽ ഇളവ് പ്രതീക്ഷിച്ചെങ്കിലും കരുണകാട്ടാൻ കേന്ദ്രം തയ്യാറായില്ല. 2021ൽ 35 ദിവസത്തിനുള്ളിൽ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ചു. ഇപ്പോൾ 25 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസവും ഇതേനിരക്കിൽ വില വർധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവർധനവ് കുടുംബ ബജറ്റ് തകർക്കും. ഈ സാഹചര്യങ്ങൾ തുറന്നു കാട്ടാനായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് കൺവീനർ അഭ്യർത്ഥിച്ചു.

ENGLISH SUMMARY: ldf vikasana munneta jadha

YOU MAY ALSO LIKE THIS VIDEO