14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

May 27, 2025
May 25, 2025
May 18, 2025
May 18, 2025
May 9, 2025
May 5, 2025
May 3, 2025
April 30, 2025
April 29, 2025
April 25, 2025

സൗദിയിലെ പ്രവാസി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു സംവിധാനങ്ങൾ ഒരുക്കുക : നവയുഗം ദല്ല മേഖല സമ്മേളനം

Janayugom Webdesk
ദമ്മാം
May 18, 2025 8:20 am

സൗദി അറേബ്യയിൽ കുടുംബമായി താമസിയ്ക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക് പ്ലസ് ടൂ കഴിഞ്ഞാൽ, പിന്നീടുള്ള തുടർപഠനത്തിന്‌ അവിടെ അവസരമില്ല. പ്ലസ് ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേയ്ക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദമ്മാം ദല്ല മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം, ഈ പ്രശ്നം പരിഹരിയ്ക്കുന്നതിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു.

ഒന്നാമതായി, ഇന്ത്യൻ യൂണിവേഴ്‌സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിയ്ക്കാൻ, കേന്ദ്രസർക്കാർ സൗദി സർക്കാരുമായി നയതന്ത്രതലത്തിൽ ചർച്ചകൾ നടത്തി അനുമതി നേടിയെടുക്കുക. രണ്ടാമതായി, പ്രവാസി കുട്ടികൾക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസിൽ ബോർഡിങ് സംവിധാനത്തോടെ പഠിയ്ക്കാൻ കഴിയുന്ന സ്ഥാപനങ്ങളും, സംവിധാനങ്ങളും കേരളത്തിൽ ഉണ്ടാക്കുക. അതിനു പുറമെ, പഠിയ്ക്കാൻ മിടുക്കരായ പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് കൂടി ഏർപ്പെടുത്തുക. യുദ്ധകാലാടിസ്ഥാനത്തിൽ ഈ നിർദ്ദേശങ്ങൾ പരിഗണിയ്ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമ്മാം കൊദറിയ സഫ്രാൻ റെസ്റ്റോറന്റ് ഹാൾ സനു മഠത്തിൽ നഗറിൽ നടന്ന നവയുഗം ദല്ല മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്‌ഘാടനം ചെയ്തു. നന്ദകുമാർ, നിസാം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വർഗ്ഗീസ് ചിറ്റാട്ടുക്കര രക്തസാക്ഷി പ്രമേയവും, അബ്ദുൾ റഹ്‌മാൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം, മേഖലകമ്മിറ്റിയുടെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജയേഷ്, വിനീഷ്‌, ജൂവാദ്, ഷാഫുദ്ധീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഉണ്ണി മാധവം, ഗോപകുമാർ, സജീഷ് പട്ടാഴി, ദാസൻ രാഘവൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. ഹുസ്സൈൻ നിലമേൽ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞപ്പോൾ, മിനിട്സ് കമ്മിറ്റിയെ ജയേഷ് നയിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
24 അംഗങ്ങൾ അടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.