പുതിയൊരു പകർച്ചവ്യാധിക്ക് കാരണമാകാമെന്ന് ആശങ്ക ഉയർത്തി ചൈനയിലെ വവ്വാലുകളിൽ HKU5-CoV‑2 എന്ന പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. അമേരിക്കൻ ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വൈറസിന് ഒരു ചെറിയ ജനിതക വകഭേദം കൂടി സംഭവിച്ചാൽ അത് പകർച്ചവ്യാധിയായി പടരുമെന്നാണ് ഗവേഷകരുടെ ആശങ്ക.
ചൈനയിലെ ലാബുകളിലെ വവ്വാലുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ കൂടുതൽ പഠനങ്ങളിലാണ് ഒരു ജനിതകമാറ്റം സംഭവിച്ചാൽ വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത തെളിഞ്ഞത്. നിലവിൽ ചൈനയിലെ വവ്വാലുകൾക്കിടയിലാണ് വൈറസ് പടരുന്നത്. എന്നാൽ, ചൈനയിലെ നിയന്ത്രണമില്ലാത്ത വന്യജീവി വ്യാപാരം ഈ വൈറസ് മനുഷ്യരിലേക്ക് എത്താൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.