കീടനാശിനികളുടെ സാന്നിധ്യം; ആച്ചി മുളക്പൊടി ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു

Web Desk
Posted on September 05, 2019, 7:44 pm

തൃശൂർ:  അമിതമായ അളവില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആച്ചി മുളക്പൊടി ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് 2006 പ്രകാരമാണു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. മുളക്പൊടിയുടെ സാമ്ബിള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയില്‍ കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവയുടെ സാന്നിധ്യം അമിതമായി അടങ്ങിയിരിക്കുന്നതായി തൃശൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കണ്ടെത്തുകയായിരുന്നു. ഫുഡ് അനലിസ്റ്റ് ആര്‍എഎല്‍ കൊച്ചി ഇത് സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ടും നല്‍കി. ആച്ചി മുളക്പൊടി നിരോധിച്ചതായി തൃശൂര്‍ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ ഉത്തരവിറക്കുകയും ചെയ്തു.