19 April 2024, Friday

ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം; നിര്‍ണായക കണ്ടെത്തലുമായി ചന്ദ്രയാൻ — 2

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2021 3:51 pm

ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന നിര്‍ണായക കണ്ടെത്തല്‍ പങ്കുവെച്ച് ചന്ദ്രയാന്‍-2. ചന്ദ്രോപരിതലത്തില്‍ ജലതന്മാത്രങ്ങളും ഹൈഡ്രജന്റെയും ഓക്‌സിജന്റെയും ആറ്റങ്ങള്‍ ചേര്‍ന്ന ഹൈഡ്രോക്‌സിലുമാണ് രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍— 2 കണ്ടെത്തിയത്. ഒരു മാസം മുന്‍പ് സൂര്യന്റെ പുറമേയുള്ള പ്രഭാവലയത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചന്ദ്രയാന്‍-2 പങ്കുവെച്ചിരുന്നു.

2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ പേടകത്തിലെ ഓര്‍ബിറ്റര്‍ ആ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ റോവര്‍ ഉള്‍പ്പെടുന്ന ലാന്‍ഡര്‍ ഇറക്കാനുള്ള ദൗത്യം പരാജയപ്പെട്ടെങ്കിലും ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടര്‍ന്ന് പര്യവേഷണം നടത്തി വിവരങ്ങള്‍ കൈമാറി വരികയാണ്. ഓര്‍ബിറ്ററില്‍ നിന്നുള്ള വിവരങ്ങളാണ് ശാസ്ത്രലോകത്ത് പുതിയ ഗവേഷണത്തിന് പ്രേരണയാകുന്നത്. ചന്ദ്രന്റെ വൈദ്യുത കാന്തികതരംഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് സ്‌പെക്ടോമീറ്ററിന്റെ ഡേറ്റയാണ് വിശകലനം ചെയ്യുന്നത്. ചന്ദ്രനിലെ ധാതുസമ്പത്ത് കണ്ടെത്തുന്നതിനുള്ള ഗവേഷണമാണ് നടന്നുവരുന്നത്.

Eng­lish sum­ma­ry; Pres­ence of water on the moon; Chan­drayaan 2 with cru­cial discovery

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.