Web Desk

തിരുവനന്തപുരം

March 03, 2021, 10:00 am

രാഷ്ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കും

Janayugom Online

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നിന്നാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിക്കുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കുത്തിവെയ്പ്പെടുക്കും. ഡൽഹിയിലെ ആർമി ആശുപത്രിയിൽ വച്ചാകും വാക്സിൻ സ്വീകരിക്കുക. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വാക്സീൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ തുടങ്ങിയത്. പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്സീൻ സ്വീകരിച്ചിരുന്നു. 25 ലക്ഷത്തോളം പേർ കോവിൻ ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY: PRESIDENT AND PINARAYI VIJAYAN TAKE COVID VACCINE ON TODAY

YOU MAY ALSO LIKE THIS VIDEO