ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ പ്രസിഡന്റ് നിയമിച്ചു

Web Desk
Posted on September 14, 2018, 11:01 am

ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ പ്രസിഡന്റ് ഡോ രാംനാഥ് ഗോവിന്ദ് നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചശേഷം ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസ് ആയി രഞ്ജന്‍ ഗോഗോയ് ഒക്ടോബര്‍ മൂന്നിന് സ്ഥാനമേല്‍ക്കും. 2019 നവംബര്‍വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തി കൊടുങ്കാറ്റുയര്‍ത്തിയ മുതിര്‍ന്ന ജസ്റ്റിസുമാരില്‍പെട്ട രഞ്ജന്‍ഗോഗോയ് നിരവധി ശ്രദ്ധേയമായവിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.