പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 വളരെ നിര്‍ണായകമെന്ന് രാഷ്ട്രപതി

Web Desk
Posted on January 29, 2018, 11:44 am

ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 വളരെ നിര്‍ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വയം സഹായ സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ജലസേചനം മെച്ചപ്പെടുത്താനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

മുത്ത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ബില്‍ പാസാക്കുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇരു സഭകളേയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.