January 28, 2023 Saturday

ആശങ്ക അറിയിച്ച് രാഷ്ട്രപതി

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2020 8:30 pm

കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടി നല്‍കിയ ആനന്ദ് വിഹാറിലെ കുടിയേറ്റതൊഴിലാളികളുടെ കൂട്ടം ചേരലിലും നിസ്സാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തിലും ആശങ്ക അറിയിച്ച് രാഷ്ട്രപതി. ഗവര്‍ണ്ണര്‍മാരുമായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇന്നലെ നടത്തിയ യോഗത്തിലാണ് രാം നാഥ് കോവിന്ദ് ഈ ആശങ്ക പങ്കുവച്ചത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവും ഗവര്‍ണ്ണര്‍മാരുമായും ലഫ്റ്റണന്റ് ഗവര്‍ണ്ണര്‍മാരുമായും അഡ്മിനിസ്‌ട്രേറ്റര്‍മാരുമായും ചര്‍ച്ച നടത്തി. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അനുബന്ധ സ്ഥിതിഗതികളും അതത് ഗവര്‍ണ്ണര്‍മാര്‍ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. മാര്‍ച്ച് 27ന് നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണം 21 പേരാണ് ഇന്നലെത്തെ വീഡിയോ കോണ്‍ഫ്രന്‍സിങ് യോഗത്തില്‍ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.