May 28, 2023 Sunday

അതിസുരക്ഷ വേണ്ടെന്ന് വെച്ച് രാഷ്ട്രപതി; കാരണം ഇതാണ്

Janayugom Webdesk
January 6, 2020 11:10 am

കൊച്ചി: കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ വിദേശവനിതയുടെ അഭ്യര്‍ഥന മാനിച്ച്‌ തനിക്ക് താമസമൊരുക്കിയ ഹോട്ടലിലെ അതിസുരക്ഷ രാഷ്ട്രപതി വേണ്ടെന്നുവെച്ചു. തന്റെ സന്ദര്‍ശനംമൂലം കൊച്ചിയിലെ ഹോട്ടലില്‍ നേരത്തേ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ചയായിരുന്നു വിവാഹം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15‑ന് നേവി വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലില്‍ത്തന്നെയായിരുന്നു താമസമൊരുക്കിയിരുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാനായി വിവാഹവേദി മാറ്റേണ്ട സ്ഥിതിയായി.

ഇതോടെ ആഷ്ലി ഹാള്‍ എന്ന വിദേശവനിത ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ട്വീറ്റ് ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ടതോടെ വിവാഹം മുന്‍നിശ്ചയപ്രകാരം നടത്താന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. തിങ്കളാഴ്ച ഹോട്ടലില്‍ തങ്ങിയശേഷം അദ്ദേഹം ചൊവ്വാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് പോകും.

Eng­lish Sum­ma­ry: Pres­i­dent high safe­ty avoid­ed for a mar­riage function.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.