ശ്രീലങ്കയില്‍ മൂന്ന് മുസ്ലിം സംഘടനകളെ നിരോധിച്ചു

Web Desk
Posted on May 15, 2019, 10:01 am

ശ്രീലങ്കയില്‍ നാഷണല്‍ തൗഹീത്ത് ജമാഅത്ത് ഉള്‍പ്പെടെയുള്ള മൂന്ന് മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് നിരോധന വിവരം പുറത്തുവിട്ടത്. ജമാഅത്ത് മിലാഅത്തെ ഇബ്രാഹിം, വിലായത്ത് ആസ് സെയിലാനി എന്നിവയാണ് നിരോധിച്ച മറ്റു സംഘടനകള്‍. രാജ്യത്ത് ഡ്രോണുകള്‍ പറത്തുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തി.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്നുപള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ചാവേറാക്രമണത്തില്‍ 250 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇതിന് പിന്നില്‍ നാഷണല്‍ തൗഹീത്ത് ജമാഅത്ത് ആണെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിലപാട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കയിലെ പ്രാദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന അക്രമത്തിന്റെ ഭാഗമായി തിങ്കളാഴ്ച കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. കൂടാതെ സാമൂഹ്യമാധ്യമങ്ങള്‍ക്കും പൂര്‍ണ വിലക്കേര്‍പ്പെടുത്തി.

YOU MAY ALSO LIKE THIS: