July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും പ്രത്യേക മുറിയിലക്ക് മാറ്റി

Janayugom Webdesk
April 3, 2021

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ദില്ലി എയിംസില്‍ കഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും പ്രത്യേക മുറിയിലക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യ നില തൃപ്തികരമെന്നു രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

മാര്‍ച്ച്‌ 26 ന് നെഞ്ചുവേദനയെ തുടര്‍ന്ന് ദില്ലിയിലെ ആര്‍മി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയശേഷം, തുടര്‍ ചികിത്സയ്ക്കായി മാര്‍ച്ച്‌ 27 എയിംസിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച്‌ 30നാണ് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

രാഷ്ട്രപതിയുടെ വിജയകരമായ ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാരുടെ ടീമിനെ അഭിനന്ദിച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. കരസേന ആശുപത്രിയില്‍ വച്ച്‌ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസും രാഷ്ട്രപതി സ്വീകരിച്ചിരുന്നു.

Eng­lish Sum­ma­ry : Pres­i­dent Ram Nath Kovind moved from crit­i­cal care

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.