Web Desk

ന്യൂഡൽഹി

January 15, 2021, 8:30 pm

രാമക്ഷേത്ര നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Janayugom Online

രാമക്ഷേത്ര നിർമ്മാണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാംനാഥ് കോവിന്ദ് തുക നൽകിയത്.

സ്വകാര്യ സമ്പാദ്യത്തിൽനിന്നാണ് പണം നൽകിയത്.ക്ഷേത്രനിർമ്മാണത്തിന് നേതൃത്വം വഹിക്കുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം രാഷ്ട്രപതിയെ സന്ദർശിച്ചാണ് തുക കൈപ്പറ്റിയത്.
ഫെബ്രുവരി 27 വരെയാണ് ധനസമാഹരണം.

Eng­lish sum­ma­ry: Pres­i­dent Ram­nath Kovind donates Rs 5 lakh for con­struc­tion of Ram temple
You may also like this video: