Web Desk

ദില്ലി

February 05, 2020, 9:31 pm

നിര്‍ഭയ കൂട്ടബലാത്സംഗക്കേസ്; അക്ഷയ് താക്കൂറിന്റെ ദയാഹർജി തള്ളി

Janayugom Online

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ സമർപ്പിച്ച മൂന്നാമത്തെ ഹർജിയും രാഷ്ട്രപതി തള്ളി. ഈ മാസം ഒന്നിന് പ്രതി അക്ഷയ് താക്കൂർ നൽകിയ ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. ഇയാളുടെ പുനഃപരിശോധന ഹര്‍ജിയും തിരുത്തൽ ഹര്‍ജിയും നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനയ് ശ‍ര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് അക്ഷയ് താക്കൂറിന്റെയും ദയാഹർജി തള്ളിയത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം.

അതേസമയം, നിര്‍ഭയ കേസില്‍ ദില്ലി ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ ഒന്നിച്ചു മാത്രം മതിയെന്ന ദില്ലി ഹൈകോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ നല്‍കിയ വിചാരണ കോടതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച കേന്ദ്രത്തിന്റെ ഹര്‍ജി ദില്ലി ഹൈകോടതി തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ദില്ലി ഹൈകോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും  ഹൈകോടതി വ്യക്തമാക്കിയിരുന്നു.

Eng­lish Sumam­ry: Pres­i­dent reject mer­cy plea of akshay thakur in nirb­haya case.

you may also like this video;