29 March 2024, Friday

Related news

March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 23, 2024
March 21, 2024
March 20, 2024
March 20, 2024

രാഷ്ട്രപതിയുടെ പ്രസംഗം പരാജയപ്പെട്ട ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനം: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2022 2:41 pm

രാഷ്ട്രപതിയുടെ പ്രസംഗം പരാജയപ്പെട്ട ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമായിരുന്നു എന്ന് സി പി ഐ അംഗം ബിനോയ് വിശ്വം രാജ്യസഭയിൽ പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരന്തരം പറഞ്ഞാൽ സത്യം ആക്കാമെന്ന ഗീബൽസിയൻ സിദ്ധാന്തമാണ് സർക്കാരിനെ നയിക്കുന്നത്. രാഷ്ടീയ ദർശനത്തിലും ഹിറ്റ്ലറുടെ ജർമനിയാണ് മോഡി സർക്കാറിനെ നയിക്കുന്നത്. വിശപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ മുന്നിലാണ്. പ്രസിഡന്റിന്റെ പ്രസംഗത്തിൽ അതെല്ലം മറച്ചുവയ്ക്കപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്തവർ അതിന്റെ പാരമ്പര്യം തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്ത്യ കാണുത്. മുസ്ലീമുകൾ, കൃസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരെ ആഭ്യന്തര ഭീഷണിയായാണ് ആർ എസ് എസും, ബി ജെ പിയും കാണുന്നതെന്ന് ‘വിചാരധാര’ ഉയർത്തിക്കാട്ടി ബിനോയ് വിശ്വം പറഞ്ഞു. അത്തരം ഒരു സർക്കാർ ദേശീയ ഐക്യം കാത്തു സൂക്ഷിക്കുന്നതെങ്ങനെയെന്ന് ബിനോയ് ചോദിച്ചു.

ENGLISH SUMMARY: pres­i­dent speech is Failed pol­i­cy announce­ment of govt; binoy viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.