കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി കായൽ സവാരി നടത്തിയേക്കുമെന്ന സൂചനയെ തുടർന്ന് ഒരുക്കങ്ങളുമായി അധികൃതരും പൊലീസും. നാളെ രാവിലെ ലക്ഷദ്വീപിലേക്ക് പോകാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഉച്ചയോടെ എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് 2.15 ഓടെ നാവിക സേനാ എയർബെയ്സിൽ എത്തുന്ന അദ്ദേഹം അവിടെ നിന്നു വെല്ലിങ്ടൺ ഐലന്റിലെ ഹോട്ടലിലേക്ക് റോഡ് മാർഗം പോകും.
ഇന്നു രാത്രി അവിടെ തങ്ങിയ ശേഷം നാളെ രാവിലെയാണ് ലക്ഷദ്വീപ് സന്ദർശനത്തിന് പുറപ്പെടുന്നത്. ഇതിനിടെയുള്ള സമയത്ത് രാഷ്ട്രപതി കൊച്ചിയുടെ കായൽ സൗന്ദര്യം നുകർന്നേക്കുമെന്നാണു സൂചന. ഇതിനായി സർക്കാർ ഉടമസ്ഥതയിലുള്ള നെഫർറ്റിറ്റി എന്ന ഉല്ലാസ കപ്പലാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ കായൽ യാത്രയ്ക്ക് കോസ്റ്റ്ഗാർഡും കോസ്റ്റൽ പൊലീസും സുരക്ഷ ഒരുക്കും.
English Summary: President Ram Nath Kovind to visit Kochi today.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.