Janayugom Online
New Delhi: NDA's presidential nominee Ram Nath Kovind arrives to attend an NDA meeting at Parliament in New Delhi on Friday. PTI Photo by Subhav Shukla (PTI6_23_2017_000151B)

രാഷ്ട്രപതി നാളെ മുതൽ മൂന്നുദിവസം കേരളത്തില്‍

Web Desk
Posted on August 04, 2018, 12:51 pm

തിരുവനന്തപുരം:കേരളത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ എത്തും.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാളെ വൈകിട്ടു  തിരുവനന്തപുരത്ത് എത്തിച്ചേരുന്ന അദ്ദേഹം രാജ് ഭവനിലേക്ക് പോകും.

തിങ്കളാഴ്ചയാണ് ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുക. രാവിലെ 11 മണിക്ക് നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തിന് സമാപനം കുറിച്ചുള്ള ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലേക്ക് യാത്രയാവുന്ന അദ്ദേഹം ചൊവ്വാഴ്ച തൃശൂരില്‍ നടക്കുന്ന സെന്‍റ് തോമസ് കോളേജിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനവും നടത്തും.

കേരളത്തില്‍ എത്തുന്നതിന് മുന്‍പ് രണ്ടു ദിവസം അദ്ദേഹം തെലങ്കാനയില്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരമാണ് അദ്ദേഹം ഹൈദരാബാദില്‍ എത്തിച്ചേരുക. നാളെ അദ്ദേഹം ഐഐടി ഹൈദരാബാദിലെ ബിരുദദാനസമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യും. ശേഷമാണ് അദ്ദേഹം കേരളത്തില്‍ എത്തുക.