July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: ബിജെപിയുടെ പ്രചരണം കല്ലുുവച്ച കാപട്യമെന്ന് ബിനോയ് വിശ്വം

Janayugom Webdesk
വിജയവാഡ
June 22, 2022

ആദിവാസി വനിതയെ സ്ഥാനാർത്ഥി ആക്കിയതിനെ ചൊല്ലി ബിജെപി നടത്തുന്ന പ്രചാരവേല കല്ലുവച്ച കാപട്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. സിപിഐ തെലുങ്ക് മുഖപത്രമായ ‘വിശാൽ ആന്ധ്ര’ യുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് വേണ്ടി മഹാത്ഭുതം കാണിച്ചുവെന്ന് പറയുന്ന മോഡി വനിതാ സംവരണനിയമം നടപ്പാക്കാത്തതെന്താണെന്ന് ചോദിച്ച അദ്ദേഹം ആര്‍എസ്എസിൽ സ്ത്രീകൾക്ക് അംഗത്വമുണ്ടോ എന്ന കാര്യം മോഡി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയും വെള്ളവും കാടും ആഗോള കോർപറേറ്റ് കൊള്ളക്കാർക്കായി പണയപ്പെടുത്തിയതിന്റെ പാപം തീർക്കാനാണോ ദ്രൗപദി മുർമുവിനെ സ്ഥാനാർത്ഥി ആക്കിയതെന്ന് ബിനോയ് വിശ്വം ചോദിച്ചു.
വിശാൽ ആന്ധ്രയുടെ വാർഷികത്തോടനുബന്ധിച്ച് വിപുലമായ കലാ സാംസ്കാരികപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. വിശാൽ ആന്ധ്ര വിജ്ഞാനസമിതി ചെയർമാൻ മുപ്പാല നാഗേശ്വരറാവു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ റെഡ്ഡി മുഖ്യ അതിഥി ആയിരുന്നു.

eng­lish sum­ma­ry; Pres­i­den­tial can­di­date: binoy viswam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.