August 12, 2022 Friday

പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുള്ള പ്രചാരണം: ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുമായുള്ള സംവാദം പൂർത്തിയായി

Janayugom Webdesk
December 22, 2019 3:47 pm

ലോസ്ഏഞ്ചൽസ്: പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുള്ള ഏഴ് ഡെമോക്രാറ്റുകളുടെ സംവാദം അക്ഷരാർഥത്തിൽ ഊഷ്മളമായി. ഒന്നരമണിക്കൂർ നീണ്ട സംവാദത്തിൽ പലപ്പോഴും അവർ ആശയം കൊണ്ട് ഏറ്റുമുട്ടിയെങ്കിലും പെട്ടെന്ന് തന്നെ വളരെ ബഹുമാനത്തോടെ പരസ്പരം സംവദിക്കുകയും ചെയ്തു. ലോയോള മേരിമൗണ്ട്പരസ്പരംപരസ്പരം സർവകലാശാലയിലാണ് സംവാദം സംഘടിപ്പിച്ചത്.

ആരോഗ്യപരിരക്ഷയിലൂന്നിയാണ് പ്രധാനമായും സംവാദം പുരോഗമിച്ചത്. പൊതുജനാഭിപ്രായം കൂടി സ്വരൂപിച്ച ശേഷം അഫോർഡബിൾ പരിരക്ഷ നിയമം മെച്ചപ്പെടുത്തണമെന്ന നിർദേശമാണ് സെനറ്റർമാരായ ബെർണി സാൻഡേഴ്സും എലിസബത്ത് വാറനും മുന്നോട്ട് വച്ചത്. എന്നാൽ വൈസ് പ്രസിഡന്റ് ജോ ബൈഡൻ നിലവിലെ സ്ഥിതി നിലനിർത്തണമെന്ന പക്ഷക്കാരനാണ്.

എല്ലാവർക്കും ആരോഗ്യപരിരക്ഷ കൊണ്ടുവന്നാൽ നികുതി ഉയർത്തേണ്ടി വരുമെന്ന കാര്യത്തിൽ സാൻഡേഴ്സന് പക്ഷേ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ ഇതിലൂടെ ഇൻഷ്വറൻസ് കമ്പനികളെ ഒഴിവാക്കാൻ ജനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വൻ തുക നൽകിയിട്ടും ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്നുകമ്പനികളെ വില കുറയ്ക്കാൻ നിർബന്ധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷത്തിൽ ജനങ്ങൾക്ക് 200 ഡോളറിൽ കൂടുതൽ മരുന്നുകൾക്ക് ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും സാൻഡേഴ്സ് പറഞ്ഞു.

ഇൻസുലിൻ പോലുള്ള മരുന്നുകൾക്ക് ഒരു ദിവസമെങ്കിലും വില കുറയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വാറൻ പറഞ്ഞു. എന്നാൽ ഇത് മധ്യവർഗത്തിന്റെ നികുതി വർധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന യാഥാർഥ്യവും അവർ ചൂണ്ടിക്കാട്ടി.

ചർച്ച ആരോഗ്യമേഖലയിൽ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തിരിഞ്ഞപ്പോൾ വാറനും സാൻഡേഴ്സും പ്രോക്സി പണം ഉപയോഗിക്കുമെന്ന് വ്യക്തമാക്കി. ശരാശരി 18 ഡോളർ സംഭാവനയിനത്തിൽ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോർപ്പറേറ്റുകളിൽ നിന്നും സംഭാവന സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റെയർ സ്വന്തം പണം വിനിയോഗിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.