24 April 2024, Wednesday

Related news

April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 23, 2024
April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; 115 നാമനിര്‍ദേശ പത്രികകള്‍

Janayugom Webdesk
June 30, 2022 10:44 pm

വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഇതുവരെ ലഭിച്ചത് 115 നാമനിര്‍ദേശ പത്രികകള്‍. ഈ മാസം 18നാണ് തെരഞ്ഞെടുപ്പ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അന്തിമ പട്ടിക വൈകിട്ടോടെ പുറത്തുവിടും. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ യശ്വന്ത് സിന്‍ഹ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ സിന്‍ഹ ഡിഎംകെയുടെ പാര്‍ട്ടി ഓഫീസായ അണ്ണാ അറിവാലയത്തിലെത്തിയാണ് സ്റ്റാലിനുമായി സംസാരിച്ചത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 

Eng­lish Summary:Presidential elec­tion; 115 nom­i­na­tion papers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.