26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 24, 2025
March 24, 2025
March 24, 2025

രാഷ്ട്രപതി ഭരണം പിന്‍വലിക്കണം: മെയ്തി വിഭാഗം

Janayugom Webdesk
ഇംഫാല്‍
February 16, 2025 11:02 pm

മണിപ്പൂരിലെ രാഷ്ട്രപതി ഭരണ തീരുമാനം റദ്ദാക്കണമെന്ന് മെയ്തി വിഭാഗം ആവശ്യപ്പെട്ടു. അതേസമയം കുക്കി-സോ വിഭാഗം നടപടിയെ സ്വാഗതം ചെയ്തു.
ജനപ്രിയ സര്‍ക്കാരിനെ തിരിച്ചുകൊണ്ടുവരണമെന്നാണ് മെയ്തി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പത്ത് കുക്കി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഏതാനും ദിവസം മുമ്പ് രാജി പ്രഖ്യാപിച്ചത്. 2023 മേയില്‍ തുടങ്ങിയ കലാപം അടിച്ചമര്‍ത്തി സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിന് പകരം മെയ്തി അനുകൂല നിലപാട് സ്വീകരിച്ച ബിരേന്‍ സിങ്ങിന്റെ നിലപാട് വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപിയിലെ പത്ത് കുക്കി എംഎല്‍എമാരും കുക്കി- സോ സംഘടനകളും സ്വയംഭരണം വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു .

അതിനിടെ കുക്കി ദേശീയ ആര്‍മിയിലെ (കെഎന്‍എ) ഏഴും നാല് മെയ്തി ഭീകരവാദികളും അടക്കം 11 പേരെ രണ്ട് ദിവസത്തിനിടെ അറസ്റ്റ് ചെയ‍്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. ഏറെ വിവാദമായ സസ്പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് കരാറില്‍ ഒപ്പുവച്ച സംഘടനയാണ് കെഎന്‍എ. വെള്ളിയാഴ്ച ചുരാചന്ദ്പൂരിലെ ഓള്‍ഡ് ഖൗകുവല്‍ മേഖലയില്‍ നിന്നാണ് കുക്കികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇംഫാല്‍ കിഴക്കന്‍ ജില്ലയിലെ ഹ്യൂകാപ് ഗ്രാമത്തില്‍ ഇന്നലെ നടത്തിയ ഓപ്പറേഷനിലാണ് മെയ്തി സംഘത്തെ അറസ്റ്റ് ചെയ്തത്. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.