Janayugom Online
CBI

പ്രിന്‍സ് കൊലപാതകം; കേസില്‍ പൊലീസിന്റെ പങ്ക് സിബിഐ അന്വേഷിക്കും

Web Desk
Posted on June 08, 2018, 5:00 pm

ഗുഡ്ഗാവ്: റയാന്‍ സ്‌കൂളില്‍ നടന്ന പ്രിന്‍സ് കൊലപാതക കേസില്‍ പൊലീസിന്റെ പങ്ക് സിബിഐ അന്വേഷിക്കും. സ്‌കൂളിലെ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്ത് പൊലീസ് കേസിന്റെ വഴിതിരിച്ചുവിടാന്‍ കാരണമെന്താണെന്നും സിബിഐ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കൊലപാതക കേസില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ സ്‌കൂളിലെ ബസ് കണ്ടക്ടറായ അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അടുത്തമാസത്തോടുകൂടി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കി.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് അശോകിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രത്യേക കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പിന്നീട് സിബിഐ അന്വേഷണത്തില്‍ പ്രതി, സ്‌കൂളിലെതന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
2017 സെപ്റ്റംബര്‍ 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുന്നതി പ്ലസ് വണ്‍ വിദ്യാര്‍ഥി രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.