February 2, 2023 Thursday

Related news

December 28, 2022
December 27, 2022
December 25, 2022
December 11, 2022
December 3, 2022
November 29, 2022
November 16, 2022
November 8, 2022
November 3, 2022
September 29, 2022

കൊവിഷീല്‍ഡ് വാക്‌സിന്റെ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2021 1:14 pm

കോവിഷീല്‍ഡ് വാക്‌സിന്റെ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് വില. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കും. അതേസമയം, കൊവാക്‌സിന്‍ കോവി‍‍‍ഡ് വെെറസിനെതിരെ ഫലപ്രദമെന്ന് ഐസിഎംആര്‍. ജനികത വ്യതിയാനം വന്ന ഏത് വെെറസിനെ ചെറുക്കാന്‍ കൊവാക്‌സിന് കഴിയുമെന്നും ഐസിഎംആര്‍റിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കി.

അമേരിക്കന്‍ നിര്‍മിത വാക്‌സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ നിര്‍മ്മിത വാക്‌സിനും ചൈനീസ് നിര്‍മിത വാക്‌സിനും 750 രൂപക്കാണ് വില്‍ക്കുന്നത്. പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.

Eng­lish sum­ma­ry: price of Cov­ishield vaccine
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.