25 April 2024, Thursday

Related news

April 23, 2024
April 16, 2024
April 2, 2024
April 1, 2024
March 19, 2024
March 10, 2024
December 28, 2023
December 22, 2023
October 7, 2023
October 1, 2023

ജിഎസ്‌ടി പരിഷ്‌കരണം: ജനുവരി മുതൽ ചെരുപ്പിനും വസ്ത്രങ്ങൾക്കും വിലകൂടും

Janayugom Webdesk
ന്യൂഡൽഹി
September 30, 2021 6:13 pm

നികുതി ഘടന പരിഷ്കരിക്കുന്നതോടെ അടുത്തവർഷം ജനുവരി മുതൽ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. ഈ ഉത്പന്നങ്ങളുടെ് ജിഎസ്‌ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കുന്നതോടെയാണ് വിലവർധനയുണ്ടാകുക.

തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. അതേസമയം, നികുതി നിരക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.വസ്ത്രം, ചെരുപ്പ് എന്നിവ നിർമിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് ഉയർന്ന നിരക്കാണ് നിലവിലുള്ളത്. വ്യാപാരത്തിനാവശ്യമായ വസ്തുക്കൾ വാങ്ങിയതിന്റെ നികുതി കുറവുചെയ്യുന്നതുസംബന്ധിച്ച(ഇൻപുട് ടാക്സ് ക്രഡിറ്റ്) ക്രമീകരണത്തിൽ അപാകമുണ്ടാകുന്നതിനാലാണ് നികുതിഘടന ഏകീകരിക്കാൻ സമിതി ശുപാർശചെയ്തത്.

നികുതി ക്രമീകരണത്തിൽ ബുദ്ധിമുട്ടുള്ളതിനാൽ അതിന്റെ ഭാരംകൂടി നിർമാതാക്കൾ നിലവിൽ ഉപഭോക്താവിന് കൈമാറുകയാണ് ചെയ്യുന്നത്. ജി.എസ്.ടി ഏകീകരിച്ചാൽ നിർമാതാക്കൾക്ക് അസംസ്കൃതവസ്തുക്കളുടെ മുഴുവൻ നികുതി കൃത്യമായി അവകാശപ്പെടാൻ എളുപ്പത്തിൽ കഴിയുമെന്നതിനാലാണ് തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും നികുതി 12ശതമാനമായി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

നികുതി ഏകീകരണത്തിലൂടെ ലഭിക്കുന്ന ആനുകൂല്യം നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൈമാറിയാൽ റീട്ടെയിൽ വിലയിലെ വർധന താരതമ്യേന കുറവാകുമെന്നാണ് വിലയിരുത്തൽ. 12ശതമാനമെന്ന ഏകീകൃത നികുതിയായിരിക്കും വസ്തങ്ങൾക്ക് ബാധകമാകുക. അതേസമയം, പാദരക്ഷകൾക്ക് രണ്ട് നിരക്കിലുമാകും നികുതി പരിഷ്കരിച്ചേക്കുക. 1000 രൂപവരെയുള്ളവയ്ക്ക് 12ശതമാനവും അതിനുമുകളിലുള്ളവയക്ക് 18ശതമാനവും.നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് 5 ശതമാനമാണ് ജി.എസ്.ടി. അതിനുമുകളിലുള്ളവയക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള പാദരക്ഷക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവക്ക് 18ശതമാനവുമാണ് നികുതി ഈടാക്കുന്നത്.

Eng­lish Sum­ma­ry : Prices for footwear and clothes will increase GST modification

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.