27 March 2024, Wednesday

ഏപ്രില്‍ ഒന്നുമുതല്‍ സിഗരറ്റിന് വില കൂടും

പാന്‍ മസാലയുടെയും വില വര്‍ധിക്കും
web desk
ന്യൂഡല്‍ഹി
March 29, 2023 8:29 pm

ഏപ്രില്‍ ഒന്നു മുതല്‍ പുകയില ഉല്പന്നങ്ങളായ സിഗരറ്റ്, പാന്‍ മസാല എന്നിവയുടെ വില വര്‍ധിക്കും. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് വര്‍ധനവ് വരുന്നത്. ഭേദഗതി അനുസരിച്ച്‌, പാന്‍ മസാലയ്ക്കുള്ള പരമാവധി ജിഎസ്‌ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയില്‍ വില്പന വിലയുടെ 51 ശതമാനം ആയിരിക്കും. ഇത് ഉല്പന്നത്തിന് ഈടാക്കുന്ന നിലവിലെ 135 ശതമാനം തീരുവയ്ക്ക് പകരമാണ്. ഏറ്റവും ഉയര്‍ന്ന നിരക്ക് ഇവയുടെ ചില്ലറ വില്പന വിലയുമായി സര്‍ക്കാര്‍ ബന്ധിപ്പിച്ചിരിക്കുകയാണ്.

അതേസമയം പുകയിലയുടെ നിരക്ക് ആയിരം സ്റ്റിക്കുകള്‍ക്ക് 4,170 രൂപയാക്കി. ഏറ്റവും ഉയര്‍ന്ന ജിഎസ്‌ടി നിരക്കായ 28 ശതമാനത്തിന് മുകളിലാണ് സെസ് ചുമത്തുന്നത്. മാര്‍ച്ച്‌ 24ന് ലോക്‌സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിലൊന്നിന്റെ അടിസ്ഥാനത്തിലാണ് പുകയില ഉല്പന്നങ്ങളുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.

 

Eng­lish Sam­mury: Prices of cig­a­rettes and pan masala will increase from April 1

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.