June 26, 2022 Sunday

Latest News

June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ലൈംഗിക പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ

By Janayugom Webdesk
January 15, 2022

ലൈംഗിക പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ. ബേപ്പൂർ ഗോതീശ്വരം തീരത്ത് മണക്കോട്ട് നാഗദേവീക്ഷേത്രം പൂജാരി അജീഷ് ആണ്‌ അറസ്‌റ്റിലായത്‌. പതിനേഴുകാരിയുടെ പരാതിയിമേല്  മാറാട് പൊലീസ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു. സ്വന്തമായി മണക്കോട്ട് നാഗദേവീ ക്ഷേത്രമുണ്ടാക്കി പൂജയും വഴിപാടുകളും നടത്തുന്നതിനൊപ്പം സ്‌ത്രീകളെ വശീകരിച്ച് വശത്താക്കി ലൈംഗിക ചൂഷണത്തിന് വിധേയമാക്കലായിരുന്നു പ്രതിയുടെ രീതി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അജീഷ് ബേപ്പൂർ ഗോതീശ്വരം ക്ഷേത്രത്തിനടുത്തായി സ്വന്തം വീടിനോടു ചേർന്ന് ക്ഷേത്രമുണ്ടാക്കിയാണ് ആത്മീയതയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുൾപ്പെടെ നിരന്തരം ശാരീരികമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇയാൾക്കെതിരെ  നേരത്തെ  വ്യാപക പരാതി ഉയർന്നിരുന്നു.  ഭാര്യയും രണ്ടു മക്കളുമുള്ള അജീഷ് ജീവിത സംഘർഷങ്ങൾക്കും നാനാവിധ പ്രയാസങ്ങൾക്കും പ്രത്യേകിച്ച് സന്താനലബ്‌ധിക്കും പരിഹാരമുണ്ടെന്ന് പ്രചരിപ്പിച്ച് ഏജന്റുമാർ വഴി വിദൂര ദേശങ്ങളിലുള്ളവരെയും ചൂഷണം ചെയ്‌തിട്ടുണ്ട്.  പരാതിക്കാരിയായ പെൺകുട്ടിയെ ക്ഷേത്രത്തിൽവച്ച് വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്‌തിരുന്നു.

Eng­lish Sum­ma­ry :Priest arrest­ed for sex­u­al harassment
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.