18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 11, 2025
June 10, 2025
June 8, 2025
June 4, 2025
May 2, 2025
April 19, 2025
April 8, 2025
March 29, 2025
March 27, 2025
March 2, 2025

നിലമ്പൂരില്‍ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും

Janayugom Webdesk
നിലമ്പൂര്‍
February 8, 2023 9:11 pm

നിലമ്പൂരില്‍ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും. നിലമ്പൂർ പോക്സോ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത മകളെ 2016, 2017 വർഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്നാണ് കേസ്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

ഇരട്ട ജീവപര്യന്തവും കഠിന തടവും കൂടാതെ മൂന്ന് വർഷം കഠിന തടവിനും പുറമെ 1,00,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നൽകാനും കോടതി വിധിച്ചു. അതിജീവിതക്കു നഷ്ടപരിഹാരത്തിന് ആയി ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയെ സാമീപിക്കാവുന്നതാണ്. പോക്സോ കോടതി ജഡ്ജ് കെ.പി ജോയ് ആണ് ശിക്ഷ വിധിച്ചത്.

Eng­lish Sum­ma­ry: priest gets life term impris­on­ment for rap­ing his minor daughter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.