Thursday
22 Aug 2019

പുരോഹിതരെ ആക്രമിച്ച് പള്ളിയില്‍ കവര്‍ച്ച; അക്രമം നടത്തിയത് മുഖം മൂടി ധരിച്ചെത്തിയവര്‍

By: Web Desk | Thursday 31 January 2019 5:40 PM IST


 

മേഘാലയ : മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘം ആളുകള്‍  പുരോഹിതരെ ആക്രമിക്കുകയും പള്ളിയില്‍ നിന്നും പണം അപഹരിച്ചു ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. ഗാരോബാധയില്‍ സ്ഥിതിചെയ്യു സെന്റ് ഡോമിനിക് സാവിയോ ചര്‍ച്ചില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡു പയോഗിച്ചാണ് അക്രമം നടത്തിയത്. ഈമാസം നാലാം തവണയാണ് പ്രദേശത്ത് സമാന സ്വഭാവമുള്ള കൃത്യം റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നത്.
ഗാരോ ഭാഷ സംസാരിക്കുന്ന  ഇരുപതോളം ആളുകളാണ് പളളിയില്‍ അതിക്രമിച്ച് കയറിയതെന്ന് ഫാദര്‍ ഡെനിസ് ടി സാങ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.  പ്രധാന ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടന്ന സംഘം പുരോഹിതരുടെ ഓഫീസിനുള്ളില്‍ പ്രവേശിക്കുകയും 1.25 ലക്ഷത്തോളം വരുന്ന രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കൈക്കലാക്കുകയും ചെയ്തു. .എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പുരോഹിതരുടെ കൈകള്‍ കെട്ടിയിട്ട ‘ ശേഷം ഇരുമ്പ് ദണ്ഡു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട’് മറ്റു പുരോഹിതര്‍ എത്തിയപ്പോഴേക്കും അക്രമിസംഘം പണവുമായി രക്ഷപ്പെട്ടു.  റിപ്പോര്‍ട്ട’് ചെയ്യപ്പെട്ട’ നാല് മോഷണങ്ങളുടെയും പ്രവര്‍ത്തന രീതി ഒരുപോലെയാണെന്ന് പോലിസ് സൂപ്രണ്ട് എംജെആര്‍ കുമാര്‍ പറഞ്ഞു.

Related News