കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികർ ധ്യാനം നടത്തിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് വിശ്വാസികൾ പരാതി നൽകി. ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകിയെന്നും സഭനേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 480 വൈദികർ പങ്കെടുത്തു. കോവിഡ് പ്രോട്ടകോളുകളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു സമ്മേളനം. ആരും തന്നെ മാസ്കോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രൂപതയുടെ തന്നെ മെഡിക്കല്‍ കോളജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. 80 ഓളം വൈദികര്‍ക്ക് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 50 പേരുടെ നില ഗുരുതരമാണ്. അഞ്ചിലേറെ പേരുടെ നില അതീവ ഗുരുതരമാണ്. രോഗബാധയുണ്ടായ രണ്ട് വൈദികര്‍ മരിച്ചിരുന്നു.
English summary: Priests tested covid positive
You may also like this video: