കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ പ്രൈമറി സ്കൂളുകൾ അടച്ചിടാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. കുട്ടികളിലേക്ക് അസുഖം പടരുന്നത് ഒഴിവാക്കാനാണ് നടപടി. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ബയോമെട്രിക് ഹാജർ സംവിധാനം താൽകാലികമായി നിർത്തിവെയ്ക്കാൻ വകുപ്പ് മേധാവികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മുൻസിപ്പൽ കോർപറേഷനുകൾ എന്നിവരോട് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും സർക്കാർ കത്ത് അയച്ചിട്ടുണ്ട്.
ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച 22 പേർക്കാണ് പുതിയതായി ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് ഇറ്റലിയിൽ നിന്ന് വന്നയാളിലാണ് ആദ്യം രോഗബാധ കണ്ടത്.
ENGLISH SUMMARY: Primary schools closed until march 31 due to corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.