മോഡി നേപ്പാളിലേയ്ക്ക്

Web Desk
Posted on August 30, 2018, 8:35 am

കാഠ്മണ്ഡു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നേപ്പാളിലേയ്ക്ക് ഇന്ന് പുറപ്പെടും.  നാലാം ബിംസ്റ്റെക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് നേപ്പാൾ സന്ദർശനം. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ ബിംസ്റ്റെക്ക് രാജ്യങ്ങൾക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. ദുരന്തനിവാരണവും ചർച്ചയാകും. ബംഗാൾ ഉൾക്കടൽ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.

കാഠ്മണ്ഡു പശുപതിനാഥ് ക്ഷേത്രത്തിലെ നേപ്പാൾ ഭാരത് മൈത്രി ധർമ്മശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.