14 July 2025, Monday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 13, 2025
April 14, 2025
March 20, 2025
January 30, 2024
January 17, 2024
January 4, 2024
December 19, 2023
December 5, 2023
August 25, 2023

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി കാനഡയിലെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
June 16, 2025 3:57 pm

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി കാനഡയിലെത്തി. ഇസ്രയേല്‍— ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജി 7 രാഷ്ട്രങ്ങളുടെ നിർണായക ഉച്ചകോടി കാനഡയിലെ ആൽബട്ടയിൽ തുടരുകയാണ്.

ഇസ്രയേൽ ഇറാൻ സംഘർഷ വിഷയത്തിൽ ചൂടേറിയ ചർച്ചകളാണ് ഉച്ചകോടിയിൽ നടക്കുന്നത്. ആഗോള സാമ്പത്തിക ആശങ്കകൾ, ഊർജ്ജ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളാണ് മുഖ്യ അജണ്ടയിൽ ഉള്ളത്.സൈപ്രസ് സന്ദർശനം പൂർത്തിയാക്കി ഉച്ചകോടിയിൽ പങ്കെടുക്കാനായിപ്രധാനമന്ത്രി നരേന്ദ്ര മോഡി കാനഡയിലെത്തി. തുടർച്ചയായി ആറാം തവണയാണ് നരേന്ദ്ര മോഡി ഉച്ചകോടിയിലെ ക്ഷണിതാവാകുന്നത്. സാങ്കേതിക വൈദഗ്ധ്യം, നിർമിത ബുദ്ധി, ക്വാണ്ടം അഡ്വാൻസ്മെൻ്റ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.

2018 ലെ ജി7 ഉച്ചകോടിയിൽ നിന്ന് ഇറങ്ങി പോയ ശേഷം വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ ജി 7ഉച്ചകോടിക്ക് ഉണ്ട്. വാണിജ്യ നയരൂപീകരണം, അതിർത്തി കടന്നുള്ള സായുധ സേന വിന്യാസം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ട്രംപിൻറെ സാന്നിധ്യം സഹായകരം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇന്നലെ ആരംഭിച്ച ജി 7 രാഷ്ട്രങ്ങളുടെ ഉച്ചകോടി നാളെ സമാപിക്കും.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.