Janayugom Online
Vajpayee

പ്രധാനമന്ത്രി മോഡി വാജ്പേയിയെ സന്ദര്‍ശിച്ചു

Web Desk

ന്യൂഡല്‍ഹി

Posted on June 11, 2018, 8:49 pm

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി യെ സന്ദര്‍ശിക്കാന്‍ നരേന്ദ്ര മോഡി എയിംസി (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ലെത്തി. വാജ്പെയിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പതിവ് പരിശോധനയ്ക്ക് ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യം സാധാരണ നിലയിലാണെന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. വാജ്പേയിയെ കാണാനായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ആശുപത്രിയില്‍ ചെന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.