15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 13, 2025
April 14, 2025
March 20, 2025
January 30, 2024
January 17, 2024
January 4, 2024
December 19, 2023
December 5, 2023
August 25, 2023

അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

Janayugom Webdesk
അഹമ്മദാബാദ്
June 13, 2025 11:12 am

അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമിയിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ് പ്രധാനമന്ത്രി സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചത്. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. ദുരന്തഭൂമിയിലെത്തിയ മോഡി സ്ഥിതി​ഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ജല ശക്തി മന്ത്രി സി ആര്‍ പട്ടീല്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

15 മിനിറ്റോളം ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചിലവഴിച്ചു. ആശുപത്രിയിലെ സന്ദർശനം വേ​ഗം പൂർത്തിയാക്കി പ്രധാനമന്ത്രി വേ​ഗം മടങ്ങി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. തുടർനടപടിക​ൾ ഉൾപ്പെടെ ഈ യോ​ഗത്തിൽ ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രിയും യോ​ഗത്തിൽ പങ്കെടുക്കും. 

വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി കാണുമെന്ന് സൂചനയുണ്ട്. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്.വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.