പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കാതെ ഒളിച്ചോടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി തെരഞ്ഞെടുപ്പ്
നാളെ നടക്കാനിരിക്കെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ഒന്നര മണിക്കൂറിലധികം നടത്തിയത് ബിജെപി നേതാവിന്റെ രാഷ്ട്രീയ പ്രസംഗം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചകളാണ് പുരോഗമിച്ചത്. ലോക്‌സഭയിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ മോഡിയാണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു.
പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭ മേളയിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം പുറത്തുവിടണമെന്നതുള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ മോഡി മൗനം പാലിച്ചു. തൊഴിലില്ലായ്മ, മണിപ്പൂര്‍, വയനാട് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും ഇക്കാര്യത്തിലെല്ലാം പതിവ് ഒഴുക്കന്‍ മറുപടി നല്‍കി സര്‍ക്കാര്‍ മഹാ സംഭവമെന്ന പല്ലവിയാണ് ആവര്‍ത്തിച്ചത്. രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി നടത്തിയ പാവം പരാമര്‍ശവും രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയവും കെജ്‌രിവാളിനെയും പരാമര്‍ശിക്കാന്‍ മറുപടി മോഡി മറന്നതുമില്ല.
ആയുഷ്മാന്‍ ഭാരത്, യുവാക്കള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍, നികുതി ഇളവ്, നക്സല്‍ ഉള്‍പ്പെടെ തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും എതിരെ സ്വീകരിച്ച കര്‍ശന നിലപാടുകള്‍, എന്‍ഡിഎ ഭരണത്തിന് മുമ്പ് വാര്‍ത്തകളില്‍ സ്ഥിരമായിരുന്ന അഴിമതി വാര്‍ത്തകള്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടികയാണ് മറുപടി പ്രസംഗത്തില്‍ നിരത്തിയത്. രാജ്യസഭയിലെ ചര്‍ച്ചകള്‍ രാത്രി വൈകിയും തുടര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.