കോവിഡ് 19 നെ നേരിടുന്നതുമായി ബന്ധപ്പെട്ട് അംഗീകാരമുള്ള മുഴുവൻ ദേശീയ‑സംസ്ഥാന രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.
ഇന്ന് നമ്മുടെ രാജ്യം വലിയ തോതിലുള്ള ആരോഗ്യ ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്. കോവിഡ് മഹാമാരിയെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. സർക്കാരും രാഷ്ട്രീയ പാർട്ടികളുമുൾപ്പെടെ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഗതി രൂപപ്പെടുത്തുന്നതിൽ പ്രാധാന്യമുള്ള എല്ലാവരും ഒത്തുചേർന്ന് ദുരന്തം നേരിടുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും മറ്റു വിദഗ്ധരുമായും ആശയവിനിമയം നടത്തുകയാണ്.
ഇപ്പോൾ പാർലമെന്റിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി ആശയവിനിമയം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ സാങ്കേതികമായ കാരണങ്ങളാൽ ചില പ്രധാന പാർട്ടികൾ അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഈ ആശയവിനിമയം കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലോ അവസാനിച്ചതിന്റെ തൊട്ടുപിന്നാലെയോ നടത്തേണ്ടതായിരുന്നു. എന്നിരുന്നാലും എല്ലാ കക്ഷിനേതാക്കളുമായും ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് കത്തിൽ രാജ അഭ്യർത്ഥിച്ചു.
English Summary: D Raja says Prime Minister should communicate with entire political party leaders
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.