പ്ര​​​​ധാ​​​​ന​​​​മന്ത്രി മൂന്ന് ദിവസത്തെ ഫി​​​​ലി​​​​പ്പീ​​​​ൻ​​​സ് സന്ദർശത്തിന് തിരിച്ചു

Web Desk
Posted on November 12, 2017, 11:55 am

ന്യൂഡൽഹി: ആ​​​​സി​​​​യാ​​​​ൻ ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മന്ത്രി നരേന്ദ്ര മോദി ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സിലേക്ക് യാത്ര തിരിച്ചു. ആ​​​​സി​​​​യാ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യോ​​​​ടൊ​​​​പ്പം ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സു​​​​മാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി​​​​ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും സന്ദർശനം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി പുറപ്പെട്ടിരിക്കുന്നത്.

ആ​​​​​​സി​​​​​​യാ​​​​​​ൻ ​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം ശ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ വ്യ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിംഗ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ, ഫി​​​ലി​​​പ്പീ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ഡ്രി​​​ഗോ ഡു​​​ട്ട​​​ർ​​​ട്ടെ​​​ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തും. ആ​​​സി​​​യാ​​​ൻ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ അ​​​ന്പ​​​താം ​​​വാ​​​ർ​​​ഷി​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക ആ​​​ഘോ​​​ഷ​​​ത്തി​​​ലും മോഡി പ​​​ങ്കെ​​​ടു​​​ക്കും.

ഇതോടൊപ്പം അന്തർദേശിയ അരി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും മഹാവീർ ഫിലിപ്പീൻസ് ഫൌണ്ടേഷനും പ്രധാനമന്ത്രി സന്ദർശിക്കും.