February 3, 2023 Friday

Related news

January 31, 2023
January 26, 2023
January 24, 2023
January 23, 2023
January 22, 2023
January 21, 2023
January 17, 2023
January 12, 2023
January 10, 2023
January 4, 2023

മലയാളി സമൂഹത്തിന് ഓണാശംസ നേര്‍ന്ന് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2022 12:45 pm

കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസ നേര്‍ന്ന് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓണാശംസ.

‘ഏവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകള്‍. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാധാന്യത്തെയും വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ലോക്‌സഭാസ്പീക്കര്‍ ഓം ബിര്‍ളയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. മഹാബലി രാജാവിന്റെ ഓര്‍മയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുതാപം, ത്യാഗം എന്നീ ഉന്നതമൂല്യങ്ങളുടെ പ്രതീകമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

Eng­lish sum­ma­ry; Prime Min­is­ter wish­es the Malay­ali community

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.