വാദങ്ങള്‍ പൊളിയുന്നു; റഫാല്‍ ഇടപാടില്‍ മോഡിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്

Web Desk
Posted on February 08, 2019, 10:34 am

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ഇതുമായി ബന്ധപ്പെട്ട മുന്‍പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദി ഹിന്ദുവാണ് പുറത്തുവിട്ടത്.

പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.

അതേസമയം, റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.