Web Desk

ന്യൂഡൽഹി

February 07, 2020, 9:51 pm

പ്രധാനമന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി

Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാർലമെന്റ് പ്രസംഗത്തിൽ നിന്നും ഒരു വാക്ക് നീക്കം ചെയ്തു. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ മോഡി പറഞ്ഞ ‘ഝൂട്ട്’ (നുണകൾ) എന്ന വാക്കാണ് നീക്കം ചെയ്തത്. വളരെ അപൂർവമായി മാത്രമാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളിലെ വാക്കുകൾ പാർലമെന്റ് രേഖകളിൽ നിന്നും നീക്കം ചെയ്യാറുള്ളത്.  എൻപിആറിനെ കുറിച്ച് പ്രതിപക്ഷം നുണകൾ പറഞ്ഞ് പരത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ‘ഗുംരാഹ്’ (വഴിതെറ്റിക്കുന്ന) എന്ന പരാമർശവും നീക്കം ചെയ്തിട്ടുണ്ട്.  2018 ൽ കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെതിരെ മോഡി നടത്തിയ പരാമർശത്തിലെ കുറച്ച് വാക്കുകളും പാർലമെന്റ് രേഖകളിൽ നിന്നും നീക്കം ചെയ്തിരുന്നു. 2013 ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലെ കുറച്ച് വാക്കുകളും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ പരാമർശങ്ങളും ഇത്തരത്തിൽ നീക്കം ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: prime min­is­ters words to be delet­ed from par­lia­men­tary records

You may also like this video