കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍വേ സോഫ്റ്റ്‌വെയറായ സര്‍വേസ്പാരോയില്‍ നിക്ഷേപവുമായി പ്രൈംവെഞ്ചര്‍ പാര്‍ട്‌ണേഴ്‌സ്

Web Desk
Posted on April 02, 2019, 6:15 pm

കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍വേ സോഫ്റ്റ്വെയറായ സര്‍വേസ്പാരോയില്‍ നിക്ഷേപവുമായി പ്രൈംവെഞ്ചര്‍ പാര്‍ട്ണേഴ്‌സ്. 1.4 ദശലക്ഷം ഡോളറാണ് സീഡ് ഫണ്ടായി ലഭിച്ചിരിക്കുന്നത്. ഉപയോഗിക്കാന്‍ വളരെ എളുപ്പമായ ചാറ്റ് രൂപത്തിലുള്ള സര്‍വേ സാധ്യമാക്കുന്നതാണ് സര്‍വേസ്പാരോ. പ്ലാറ്റുഫോം മെച്ചപ്പെടുത്താനും വികസിപ്പിക്കുന്നതിനും പുതിയ ഫണ്ട് ഉപയോഗിക്കും. 20000ത്തോളം സര്‍വേകള്‍ ഇത് വരെ സര്‍വേസ്പാരോ ഉപയോഗിച്ചു നടത്തിയിട്ടുണ്ട്.108 രാജ്യങ്ങളിലെ 8000 ത്തിലേറെ ഉപഭോക്താക്കളില്‍ സര്‍വേസ്പാരോ സര്‍വേ നടത്തിയിട്ടുണ്ട്. പേ സേഫ്, ഫെഡ്എക്‌സ്, എസ്എപി, സീമെന്‍സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. 2019 അവസാനമാകുമ്പോഴേക്കും 20000 ഉപഭോക്താക്കളിലെത്തുകയാണ് സര്‍വേസ്പാരോയുടെ ലക്ഷ്യം

2017 ഒക്ടോബറിലാണ് സര്‍വേസ്പാരോ പ്രവര്‍ത്തനം തുടങ്ങുന്നത്. ഷിഹാബ് മുഹമ്മദ്, സുബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സര്‍വേസ്പാരോക്ക് തുടക്കമിട്ടത്. ആദ്യ ഘട്ടത്തില്‍ കൊച്ചിയിലും, പാലോ ആള്‍ട്ടോയിലും ഓഫീസും സ്ഥാപിച്ചു. ആഗോള തലത്തില്‍ ഓണ്‍!ലൈന്‍ സര്‍വേ സോഫ്റ്റ്വെയര്‍ വിപണിയുടെ മൂല്യം 4.065 ബില്ല്യണ്‍ ഡോളര്‍ ആണ്. വാര്‍ഷിക വളര്‍ച്ചയാകട്ടെ 11.25 ശതമാനവും. 2022 ഓടെ ഓണ്‍!ലൈന്‍ സര്‍വേ വിപണി 6.929 ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചാറ്റ് രൂപത്തിലും ഫോം രൂപത്തിലും സര്‍വേ നടത്തുന്ന ലോകത്തിലെ ആദ്യത്തെ സര്‍വേ സോഫ്റ്റ്!വെയറാണ് സര്‍വേസ്പാരോ. സര്‍വേസ്പാരോയില്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതിന്റെ നിരക്ക് സാധാരണയില്‍ നിന്നും 40 ശതമാനത്തില്‍ അധികമാണ്. ചാറ്റ് രൂപത്തില്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് കോണ്‍വര്‍സേഷണല്‍ യൂസര്‍ ഇന്റര്‍ഫേസ് സംവിധാനം സര്‍വേ സ്പാരോയിലുണ്ട്. ഓട്ടോമേഷന്‍ സംവിധാനമുളളത് കൊണ്ട് ഉപഭോക്താക്കളുടെ അനുഭവങ്ങള്‍, ജീവനക്കാരുടെ ഇടയിലുള്ള സര്‍വേ, വിപണിയുടെ പ്രതികരണം അറിയാനുള്ള സര്‍വേ എന്നിവ സ്ഥാപനങ്ങള്‍ക്ക് നടത്താം. സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ബിസിനസ് തീരുമാനങ്ങള്‍ എടുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.

”ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള തീരുമാനമെടുക്കുന്നതിനുള്ള പ്രധാനപ്പെട്ട ഘടകം ഉപഭോക്താക്കളുടെ അനുഭവമാണ്. സര്‍വേ പൊതുവെ ഒരു മടുപ്പിക്കുന്ന അനുഭവമായാണ് കരുതപ്പെടുന്നത്. അതിനു പരിഹാരമാണ് ഞങ്ങളുടെ ചാറ്റ് രുപത്തിലുള്ള സര്‍വേ പ്ലാറ്റുഫോം’, സര്‍വേസ്പാരോ സിഇഒയും സഹസ്ഥാപകനുമായ ഷിഹാബ് മുഹമ്മദ് പറഞ്ഞു.

”കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്കും സംവാദപരമായ ഇന്റര്‍ഫേസുകളിലേക്കും മാറിയിട്ടുണ്ട്. സര്‍വേസ്പാരോ മൊബൈല്‍ അധിഷ്ഠിത ചാറ്റ് സര്‍വേ പ്ലാറ്റ്‌ഫോമാണ്. ഉപഭോക്താക്കള്‍, ജീവനക്കാര്‍, വിപണികള്‍ തുടങ്ങിയവ ഏതുമായാലും സര്‍വേ പ്ലാറ്റ് ഫോം ബ്രാന്റ് അനുഭവം വ്യക്തമായി കണക്കാക്കാനുള്ള വഴിയാണ്. ഏറ്റവും മികച്ച ഒരു ടീമിന്റെ പിന്തുണയും അതീവ താല്‍പര്യമുള്ള സ്ഥാപകരുമാണ് സര്‍വേസ്പാരോയുടെ കരുത്ത്”. പ്രൈംവെഞ്ചേഴ്‌സ് എംഡി അമിത് സൊമാനി പറഞ്ഞു.