Web Desk

ന്യൂഡല്‍ഹി

April 05, 2021, 8:25 pm

മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു . വ്യാഴാഴ്ചയാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചർച്ച ചെയ്യും. വീഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് മുഖ്യമന്ത്രിമാരിൽ നിന്ന് അഭിപ്രായം തേടും.

കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനാണ് യോഗം വിളിച്ചത്. ഇന്ന് നടക്കുന്ന ഉന്നതതലയോഗത്തിൽ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാർ പങ്കെടുക്കും.

ENGLISH SUMMARY: PRIMEMINISTER CM MEET

YOU MAY ALSO LIKE THIS VIDEO