Janayugom Online
school rape

അശ്ലീല വീഡിയോ കാണാന്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച പ്രധാന അധ്യാപകനെയും ടീച്ചറിനെയും അറസ്റ്റ് ചെയ്തു

Web Desk
Posted on July 13, 2018, 6:44 pm

ദര്‍ഭാങ്ക: ലൈംഗികദുരുപയോഗത്തിനായി അശ്ലീല വീഡിയോ കാണാന്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച പ്രധാന അധ്യാപകനെയും അധ്യാപകനെയും അറസ്റ്റ് ചെയ്തു. ബിഹാറിലെ ലാല്‍ഭാഗ് പ്രവിശ്യയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായ സുജിത് കുമാര്‍ മിശ്ര, അധ്യാപകന്‍ കുമാര്‍ ആനന്ദ് ശങ്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളോട് വളരെ മോശമായിട്ടാണ് അധ്യാപകര്‍ പെരുമാറുന്നതെന്നും പലപ്പോഴായി വിദ്യാര്‍ഥിനികളെ ഇത്തരം വീഡിയോകള്‍ കാണാന്‍ അധ്യാപകര്‍ നിര്‍ബന്ധിക്കാറുണ്ടെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിട്ടു. സ്‌കൂളിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അംഗീകാരമുള്ളതാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.