Web Desk

ശ്രീനഗർ

October 07, 2021, 10:26 pm

സ്കൂളിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു

Janayugom Online
ഭീകരരുടെ വെടിയേറ്റ് മരിച്ച ദീപക് ചാന്ദിന്റെ ബന്ധുക്കളുടെ വിലാപം

ജമ്മുകശ്മീരിലെ ശ്രീനഗറിൽ സർക്കാർ സ്കൂളിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു.
ശ്രീനഗറിലും ബന്ദിപോറയിലും കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് തദ്ദേശീയര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്‌കൂളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ രണ്ട് അധ്യാപകരെ വെടിവച്ചു കൊന്നത്. ശ്രീനഗറിലെ സംഗാം സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഖ്‌വിന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ചോളം അധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരര്‍ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ മാറ്റിനിര്‍ത്തിയശേഷം, ഇരുവരേയും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.വെടിവയ്പ്പിന് പിന്നാലെ ഭീകരര്‍ സ്‌കൂളില്‍ നിന്നും സ്ഥലം വിട്ടു. അക്രമികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം അക്രമങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും ഇത് ഭീകരത പരത്താനും കശ്മീരി സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണെന്നും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള ചിലരുടെ സഹായങ്ങള്‍ ഭീകരർക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അധ്യാപകരെ വധിച്ച സംഭവത്തെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളും അപലപിച്ചു.
ശ്രീനഗറില്‍ കഴിഞ്ഞ ദിവസം ഭീകരവാദികൾ കൊലപ്പെടുത്തിയ മൂന്ന് പേരില്‍ ഒരാള്‍ പ്രശസ്ത ഫാര്‍മസിസ്റ്റായിരുന്നു. പഴ കച്ചവടക്കാരനും ഡ്രൈവറുമുൾപ്പെടെ മൂന്ന് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ സമീപ ദിവസങ്ങളില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം എട്ടായി. ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 

അതേസമയം ജ​മ്മു​ കശ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന അതിർത്തിയിലെ ആ​യു​ധ​ക്ക​ട​ത്ത് ശ്ര​മം ത​ട​ഞ്ഞു. സാം​ബാ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നു​മാ​ണ് ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്‍​ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. നാ​ല് തോ​ക്കു​ക​ളും മാ​ഗ​സീ​നു​ക​ളും നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ്രതികരിച്ചു.
Eng­lish sum­ma­ry; prin­ci­pal and teacher were killed in shoot­ing at the school
You may also like this video;