Web Desk

February 20, 2020, 2:55 pm

ശല്യമുണ്ടാക്കാതെ കോപ്പിയടിക്കു, ഉത്തരക്കടലാസിനൊപ്പം നൂറുരൂപ കൂടിവെച്ചോ; ഉപദേശം നൽകിയ പ്രിൻസിപ്പാൾ അറസ്റ്റിൽ

Janayugom Online

പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് കോപ്പിയടിക്കാൻ വിവിധ വിദ്യ പറഞ്ഞു നൽകിയ സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മാവൂ ജില്ലയിലെ സ്വകാര്യ സ്കൂളിന്റെ മാനേജരും പ്രിൻസിപ്പാളുമായ പ്രവീൺ മാൽ ആണ് അറസ്റ്റിലായത്. ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ ചെയ്യേണ്ട കുറുക്കുവഴികള്‍ നിര്‍ദേശിക്കുകയാണ് പ്രിൻസിപ്പാൾ. അവസാന പരീക്ഷകള്‍ക്ക് മുന്നോടിയായി വിളിച്ച യോഗത്തിനിടയിലാണ് പ്രിന്‍സിപ്പലിന്‍റെ വിലയേറിയ ഉപദേശം. രക്ഷിതാക്കള്‍ കൂടി സന്നിഹിതരായിട്ടുള്ള വേദിയിലാണ് കോപ്പിയടിക്കുന്നതിനും ഉത്തരക്കടലാസില്‍ കറന്‍സി നോട്ട് നല്‍കുന്നതിനുമുളള നിര്‍ദേശം പ്രിന്‍സിപ്പല്‍ നല്‍കുന്നത്.

പ്രവീണിന്റെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെയൊക്കെ!
നിങ്ങള്‍ക്ക് പരസ്പരം ചോദിച്ചെഴുതാം. ആരും ആരുടെയും കയ്യില്‍ തൊടരുത്. പരസ്പരം ചോദിക്കാം. അതിന് കുഴപ്പമില്ല. ഭയക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂളിലെ പരീക്ഷാകേന്ദ്രങ്ങളിലുള്ളത് എന്റെ സുഹൃത്തുക്കളാണ്. കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെടുകയും ആരെങ്കിലും രണ്ടടി തന്നാലും ഭയപ്പെടേണ്ട. അതങ്ങു സഹിച്ചാല്‍ മതി.
ഒരു ചോദ്യവും ഉത്തരം എഴുതാതെ വിടരുത്. ഒരു നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ. ടീച്ചര്‍മാര്‍ കണ്ണടച്ച് മാര്‍ക്കിട്ടോളും. നാലുമാര്‍ക്കിന്റെ ഒരു ചോദ്യത്തിന് നിങ്ങള്‍ തെറ്റായ ഉത്തരമാണ് എഴുതിയത് എന്നിരിക്കട്ടെ, അവര്‍ നിങ്ങള്‍ക്ക് മൂന്നുമാര്‍ക്ക് തന്നോളും- ഇങ്ങനെ പോകുന്നു പ്രവീണിന്റെ വാക്കുകള്‍.
ENGLISH SUMMARY: prin­ci­pal arrest­ed for giv­ing mis­lead­ing advice to the students

YOU MAY ALSO LIKE THIS VIDEO