September 29, 2023 Friday

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തത്വാധിഷ്ഠിതമായ പുനരേകീകരണം കാലഘട്ടത്തിന്റെ ആവശ്യം: ബിനോയ് വിശ്വം

Janayugom Webdesk
കോഴിക്കോട്
December 26, 2022 8:44 pm

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മുതലക്കുളത്ത് പാര്‍ട്ടി തൊണ്ണൂറ്റിഏഴാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുനരേകീകരണമെന്നാല്‍ അതിന്റെ അര്‍ത്ഥം ലയനമെന്നല്ല. ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ ഐക്യമാണ് ആവശ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി വേറൊന്നാകുമായിരുന്നു. എല്ലാക്കാലത്തും സിപിഐ ഐക്യത്തിന്റെ പാര്‍ട്ടിയാണ്, ഭിന്നിപ്പിന്റെ പാര്‍ട്ടിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് എതിരായി സിപിഐ(എം)നൊ സിപിഐക്കോ ചിന്തിക്കാന്‍ കഴിയില്ല. സിപിഐ(എം)ലെ ചിന്തിക്കുന്നവര്‍ക്ക് ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുമെന്നുതന്നെയാണ് സിപിഐയുടെ വിശ്വാസം. 

‘സ്പ്ലിറ്റ് സിന്‍ഡ്രോം’ എന്ന രോഗം ബാധിച്ചവരാണ് ഭിന്നിപ്പിനെ പ്രകീര്‍ത്തിക്കുന്നത്. രോഗം ഒരു കുറ്റമല്ല. എന്നാല്‍ അത് ചികിത്സിക്കപ്പെടണം. ഒരൊറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐയുടെ ലക്ഷ്യമെന്നും അതാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. ആര്‍എസ്എസിന് പ്രത്യയശാസ്ത്ര ബദലാകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.

Eng­lish Summary:Principled Reuni­fi­ca­tion of Com­mu­nist Par­ties Need of the Hour: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.