15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 14, 2025
February 14, 2025
February 14, 2025
February 14, 2025

ദ്വിതീയ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകണം: മന്ത്രി പി പ്രസാദ്

Janayugom Webdesk
തൃശൂർ
January 18, 2025 10:48 pm

കർഷകരുടെ വരുമാന വര്‍ധനവിന് ദ്വിതീയ കാർഷിക മേഖലയ്ക്ക് കൂടി പ്രാധാന്യം നൽകണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. അസോച്ചാം, കാബ്കോ, ഗ്രാൻഡ് ത്രോൺടേൺ ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള കാർഷികസർവകലാശാലയിൽ നടന്ന കാർഷിക ഭക്ഷ്യ സംസ്കരണ ദ്വിദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

കൃഷിയുടെ കാര്യത്തിൽ നാം ഇതുവരെ ഗൗരവതരമായി കണ്ടത് പ്രാഥമിക കാർഷിക മേഖലയെ ആണ്. സുസ്ഥിരമായ കാർഷിക വികസനത്തിനും കർഷകർക്ക് വരുമാന വര്‍ധനവവും ലഭിക്കണമെങ്കിൽ ദ്വിതീയ മേഖലയ്ക്ക് കൂടി പ്രാധാന്യം നൽകേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് ഇത്തരത്തിലുള്ള സമ്മേളനം ഒരുക്കിയിരിക്കുന്നത്. കാർഷിക മേഖലയുടെയുടെയും ഭക്ഷ്യ സംസ്കരണ മേഖലയുടെയും സുസ്ഥിര കാർഷിക വികസനവും ഭക്ഷ്യ സംസ്കരണവും എന്ന വിഷയത്തിൽ ദ്വിദിന ശില്പശാലയും പ്രദർശനങ്ങളും വെള്ളാനിക്കര കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് നിരവധിയായ പ്രത്യേകതയുണ്ട്. നമ്മുടെ കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത, ഭൂമിയുടെ ഘടന എന്നിവയെല്ലാം ഏറ്റവും മികവേറിയ ഉല്പന്നങ്ങൾ ഈ മണ്ണിൽ വിളയിച്ചെടുക്കാൻ കഴിയുന്നതാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വന്യമൃഗ ശല്യവും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. 95 ശതമാനം ഭക്ഷണവും കൃഷിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതിനാൽ കൃഷിയും ഭക്ഷ്യ സംസ്കരണവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 

“കേരളത്തിലെ മാത്സരികവും സുസ്ഥിരവുമായ കൃഷി ഭക്ഷ്യ സംസ്കരണം” എന്ന വിഷയത്തിൽ തയ്യാറാക്കിയ നോളേഡ്ജ് റിപ്പോർട്ട് കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി അശോക് പ്രകാശനം ചെയ്തു. കാർഷിക മേഖലയിലെ ഉല്പാദകരുും സംരംഭകരും പങ്കെടുക്കുന്ന ബയർ ടു സെല്ലർ മീറ്റ്, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി കൃഷിയും കാർഷിക വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി പാനൽ ചർച്ചകൾ ചോദ്യോത്തരവേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.