കണ്ണൂരില്‍ പാറാവുകാരെ മയക്കിക്കിടത്തി ജയിൽ ചാടാൻ ശ്രമം: മൂന്നുതടവുകാർ പിടിയിൽ

Web Desk
Posted on April 27, 2019, 9:47 am
കണ്ണൂർ ജില്ലാജയിലിൽ ഉദ്യോഗസ്ഥർക്ക് ചായയിൽ മയക്കുമരുന്ന് കലർത്തിനൽകി ഉറക്കിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയടക്കമുള്ളവർ പിടിയിൽ.
വിചാരണത്തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസർകോട് തലപ്പാടിയിൽനിന്നുള്ള അഷറഫ് ഷംസീർ, ചീമേനി സ്വദേശി അരുൺകുമാർ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാനായി ഗേറ്റിന്റെ അടുത്തെത്തിയ ഇവരെ മറ്റൊരു ഉദ്യോഗസ്ഥൻ യാദൃച്ഛികമായി കണ്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം.ജയിൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും തടവുചാടാൻ ശ്രമിച്ചതിനും മൂന്നുപേർക്കുമെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മൂവരെയും ജില്ലാ ജയിലിൽ പ്രത്യേക സെല്ലുകളിൽ അടച്ചു.