തിരുവനന്തപുരം: പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാർത്ഥിൾകൾക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്. വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രങ്ങള്‍ പൃഥ്വി ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചു. റൈസ് എന്ന ഹാഷ്ടാഗോടെയാണ് നടന്റെ പ്രതികരണം. പിഥ്വിക്ക് പുറമേ നിരവധി താരങ്ങളും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരവും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു.
you may also like this video
അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പെയ്നുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!’, എന്നായിരുന്നു ടൊവീനോയുടെ കുറിപ്പ്. പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൊലീസ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത്, മലയാളി വിദ്യാര്‍ത്ഥിനികള്‍ തടയുന്ന ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസാക്കി. അയഷ റെന്ന പൊലീസിന് നേരെ കൈ ചൂണ്ടുന്ന ചിത്രത്തിനൊപ്പം ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്ന വരികളുമുണ്ട്.തങ്ങളെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കുത്തിയിരുന്നു സമരം ചെയ്യുകയും, പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയുമാണ് ഡല്‍ഹി പൊലീസെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററും നടി ഇന്‍സ്റ്റ സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു. ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പൊലീസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. കൂടാതെ പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ ഇന്ദ്രജിത്തും രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് നാടിന്റെ ഉയർത്തെഴുന്നേൽപ്പ്, മതേതരത്വം നീണാൾ വാഴട്ടെ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.