പൃഥ്വിരാജിന്റെ പുതിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു

Web Desk
Posted on November 08, 2019, 12:16 pm

കൊച്ചി: നടൻ പൃഥ്വിരാജിന്റെ പുതിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു. കാറിന്റെ വില കുറച്ചുകാട്ടിയതായി കണ്ടെത്തിയതോടെയാണ് നടപടി. 1.64 കോടി രൂപ വിലവരുന്ന കാറിന് 30 ലക്ഷം രൂപയുടെ കുറവാണ് കാണിച്ചിരിക്കുന്നത്. മുഴുവന്‍ തുകയുടെ നികുതി അടച്ചാലേ രജിസ്‌ട്രേഷന്‍ നടത്തു എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

1.34 കോടി ആയിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തുകയും രജിസ്‌ട്രേഷന്‍ തടയുകയുമായിരുന്നു.

30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.